Thursday, April 16, 2009

മുഖം മൂടി......

ആരോ പറഞ്ഞു...
ഓര്‍മ്മകള്‍ ഇല്ലണ്ടാകണമെന്നു.
കണ്ടാല്‍ തിരിച്ചറിയാനാകാത്ത വിധം
മാറണമെന്ന്..
ഇനിയൊരിക്കലും തിരിച്ചുവരവില്ലെന്ന്...
ഒടുവില്‍ ഞാന മുഖം മൂടി അണിഞ്ഞു..
ഇനിയെന്നെ ആരും തിരിച്ചറിയില്ല.
എനിക്ക് ആരെയും...
കാലം പിന്നെയും കടന്നു പോയി..
വെയിലും മഴയുമെട്ടെന്റെ മുഖം മൂടി
പാതി ഇളകി വീണു...
എന്‍റെ മുഖം കാണാനായി ഞാന്‍ ഓടി ചെന്ന്
കണ്ണാടിയിലേക്ക് നോക്കുമ്പോള്‍.....
സ്ഥബ്ദനായ് നിന്ന് പോയി ഞാന്‍..
എനിക്കെന്റെ മുഖം നഷ്ടപ്പെട്ടിരിക്കുന്നു...
മുഘമില്ലാത്ത എന്നെ
ഇനിയാരും തിരിച്ചറിയില്ല....

0 comments: