Thursday, April 16, 2009

നിനക്കായ്‌....

എന്‍റെ ഹൃദയം ഒരു നൂലില്‍ കോര്‍ത്തു ഞാന്‍
പൂത്താലിയായ് നിന്‍ മാറില്‍ ചാര്‍ത്തട്ടെ......?
എന്‍ ഹര്‍ഷബാഷ്പങ്ങളില്‍ സിന്ദൂരം ചാലിച്ച്
ഞാന്‍ നിന്‍ സീമന്തരേഖയില്‍ അണിയിക്കട്ടെ .....?
എന്‍ സ്വപ്നങ്ങളാലെ പറനിറച്ച്,
പൂക്കുലകൊണ്ടു ഞാന്‍ അലങ്കരിക്കട്ടെ....?
എന്‍ മനസ്സില്‍ നീ കൊളുത്തിയ ദീപത്തില്‍ നിന്നും
ഈ നിലവിളക്കില്‍ നാളം പകരട്ടെ.....?
പ്രാണനുരുക്കി ഞാന്‍ പണിതൊരു മോതിരം
ഞാന്‍ നിന്‍ താമരവിരലില്‍ അണിയിക്കട്ടെ....?
ആലിലക്കിളികള്‍ മംഗളം പാടുമ്പോള്‍
പൂമാനം പൂമാരിപൂവിതറുമ്പോള്‍.....
നിന്‍ വലംകൈ പിടിച്ചു ഞാന്‍
പുതിയൊരു ജീവിതയാത്ര തുടങ്ങട്ടെ

1 comments:

Author said...

ithorupaadu nannayittunde....nalla upamakal...vaayikkunna aarilum sandosham nirakkunnu...well preferably female readers i meant